വീട്ടിലുള്ള സാധനങ്ങൾ വച്ച് കഫക്കെട്ടും ജലദോഷവും മാറാനായി തയ്യാറാക്കാവുന്ന ഒരു മരുന്ന്… കഫക്കെട്ട് വേരോടെ ഇല്ലാതാവാൻ ഈ മരുന്ന് മാത്രം മതി…

ഇന്ന് പറയാൻ പോകുന്നത് കഫക്കെട്ടിനും ജലദോഷത്തിനും പറ്റിയ നല്ലൊരു മരുന്ന് വീട്ടിലുള്ള സാധനങ്ങൾ വെച്ച് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്… ഇത് കുട്ടികൾക്കും വലിയവർക്കും എല്ലാവർക്കും ഉപയോഗിക്കാം. ഇത് തയ്യാറാക്കാനായി ആദ്യമായി നമുക്ക് രണ്ട് വലിയ കഷണം ഇഞ്ചി എടുക്കുക. പിന്നെ ആവശ്യമായത് തേനും ചെറുനാരങ്ങനീരും ആണ്. ഇഞ്ചി നമുക്ക് ചതച്ചെടുക്കുക യോ മിക്സിയിൽ ഇതിൻറെ നീര് എടുക്കുകയോ ചെയ്യാം.

അതിനുശേഷം മിക്സിയുടെ ജാർ ലേക്ക് ഇഞ്ചി ചെറുതായി കഷണങ്ങളായി അരിഞ്ഞു കൊടുക്കുക . മിക്സിയിൽ നന്നായി ഇത് അടിച്ച് എടുത്തിട്ട് അരിപ്പയിൽ ഇട്ട് വൃത്തിയായി അരച്ചെടുക്കുക. വെള്ളം ഒന്നും ചേർക്കരുത് അരയ്ക്കുമ്പോൾ. അതിനുശേഷം അത് നന്നായി പിഴിഞ്ഞ് അതിൻറെ നീരെടുക്കുക. ഈ അരിച്ചെടുത്ത ഇഞ്ചിയുടെ നീരിലേക്ക് ഒരു ടീസ്പൂൺ ഒന്നര ടീ സ്പൂൺ ചെറുനാരങ്ങാനീര് ഇതിലേക്ക് ചേർത്തു കൊടുക്കാം.

അടുത്തതായി തേൻ ഒരു ടീസ്പൂൺ ഒന്നരടീസ്പൂൺ ചേർത്തു കൊടുക്കാം. അതിനുശേഷം ഇതൊന്നും നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു മരുന്നാണ്. കുഞ്ഞുങ്ങൾക്ക് വലിയ വർക്കു ജലദോഷം എന്ന് ബുദ്ധിമുട്ടുകയാണ് എങ്കിൽ ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി നൽകാവുന്നതാണ്.